Bajaj Pulsar N 160

ബജാജിന്റെ ഏറ്റവും പുതിയ ടൂവീലർ ആണ് പൾസർ N 160 രണ്ടായിരത്തിലാണ് ആദ്യമായി പൾസർ പുറത്തിറങ്ങുന്നത് 2018 ആയപ്പോഴേക്കും ഏകദേശം ഒരു കോടിയിലധികം വാഹനങ്ങൾ വിറ്റഴിച്ചു ഇപ്പോൾ ബജാജ് പുതുതായി അവതരിപ്പിച്ച പൾസർ N 160 ഒരു എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് ആയും ഒരു സിറ്റി ലൈഫിന് ഉതകുന്ന രീതിയിലുള്ള ഒരു കംപ്ലീറ്റ് വാഹനമായും കരുതാം പൾസർ N 160 എന്ന് പറയുന്നതെങ്കിലും 165 സിസി ഉള്ള ഓയിൽ കൂൾഡ് എൻജിൻ നൽകിയിരിക്കുന്നത് 16 ps പവറും 14 .8 എൻ എം ടോർക്കും 5 സ്പീഡ് ഗിയർബോക്സ് വാഹനത്തിന് നൽകിയിരിക്കുന്നു 48 അടുത്തുള്ള ഇന്ധനക്ഷമത ബജാജ് അവകാശപ്പെടുന്നു. ബജാജിന്റെ തന്നെ N 250 എന്ന വാഹനവുമായി രൂപസാദൃശ്യവും അതിൻറെ തന്നെ ചെയ്സുമാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്

ഒരു നേക്കഡ് ബൈക്കിന്റെ സവിശേഷതകൾ പല ഭാഗത്തായി കാണാം നല്ല വീതിയുള്ള ടയറുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് 17 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളും 230 എം എം വലിപ്പമുള്ള ഡിസ്ക് ബ്രേക്ക് പിന്നിലായി കാണാം വാഹനത്തിൻറെ പ്രൊട്ടക്ഷൻ ആയി മഡ്ഗാർഡുകൾ ധാരാളമായി നൽകിയിരിക്കുന്നു പിന്നിലായി മോണോഷോപ്പ് സസ്പെൻഷൻ ആണ് നൽകിയിരിക്കുന്നത് വാഹനത്തിൻറെ എക്സോസ്റ്റ് അടിയിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത് 14 ലിറ്റർ കപ്പാസിറ്റിയുള്ള ഇന്ധനടാങ്ക് നൽകിയിട്ടുണ്ട് ഒരു ഇടത്തരം വലിപ്പമുള്ള ഹാൻഡിലും താരതമ്യേന നല്ല വലിപ്പമുള്ള മിററുകൾ നൽകിയിട്ടുണ്ട് ടാങ്കിനു മുന്നിൽ ആയി ഒരു യുഎസ്ബി ചാർജിങ് സോക്കറ്റ് നൽകിയിരിക്കുന്നു ഒരു ഡിജിറ്റൽ പ്ലസ് അനലോഗ് ക്ലസ്റ്റർ ആണ് വാഹനത്തിൽ ഉള്ളത് ബ്ലൂടൂത്ത് കണക്ടിവിറ്റി ഇല്ലാത്തത് ഒരു പോരായ്മയായി തോന്നി 31 എം എം ട്രാവൽ ഡിസ്റ്റൻസ് ഉള്ള ടെലസ്കോപിക് സസ്പെൻഷൻ മുന്നിലായി കാണാം. 17 ഇഞ്ച് വീലുകളും 260 എം എം വലിപ്പം വരുന്ന ഡ്യൂവൽ ചാനൽ എബിഎസ് നൽകിയിട്ടുണ്ട് വാഹനത്തിൽ സിംഗിൾ ചാനൽ എബിഎസ് ഓപ്ഷനും ഡ്യൂവൽ ചാനൽ എബിഎസ് ഓപ്ഷനും ലഭ്യമാണ്

795 mm ആണ് സീറ്റ് വരെയുള്ള ഉയരം വരുന്നത് താരതമ്യേന നീളം കുറഞ്ഞ ആൾക്കാർക്കും വളരെ നല്ല രീതിയിൽ വാഹനം ഉപയോഗിക്കാൻ സാധിക്കും. സീറ്റിന്റെ ഡിസൈനും മികച്ച നിലവാരം പുലർത്തുന്നു 165 mm ഗ്രൗണ്ട് ക്ലിയറൻസ് വാഹനത്തിനുണ്ട് .

വാഹനത്തിന്റെ ഓൺ റോഡ് വില

Single channel ABS   -1,55,000

Dual Channel ABS   -1,61,000

Leave a Reply

Your email address will not be published. Required fields are marked *