Citroen C3

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ ഏറ്റവും പുതിയ  സബ്കോംപാക്ട് എസ് യു വി വാഹനമാണ് സിട്രോന്‍ സി3 . ലൈവ്, ഫീൽ എന്ന രണ്ടു വകഭേദങ്ങളിലായാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നതു. puretech 82 ,puretech 110 ,എന്ന രണ്ടു എൻജിൻ വകഭേദങ്ങളും, നാലോളം വരുന്ന മോണോ ടോൺ നിറങ്ങളും ആറ് ഡ്യൂവൽ ടോൺ കളറുകളും മൂന്ന് കസ്റ്റമൈസേഷൻ പാക്കേജുകളിലുമായി 56 ഓളം വരുന്ന കസ്റ്റമൈസേഷൻ ഒപ്ഷൻസ് വാഹനത്തെ വേറിട്ട് നിർത്തുന്നു.

വാഹനത്തിന് രണ്ടു തരത്തിലുള്ള എൻജിൻ ഓപ്ഷനുകൾ അവൈലബിൾ ആണ്. മൂന്നു സിലിണ്ടർ വരുന്ന 1198 സിസി ഉള്ള 182 ബി എച് പി  യോളം കരുത്തും 115 എൻ എം ടോർക്കും വരുന്ന 5 ഗിയർ മാനുവൽ വേരിയന്റ് ഉള്ള  (പ്യുവർടെക് 82 ) എൻജിൻ. 1199 സിസി ഉള്ള 110 എച്ച്പി കരുത്തുള്ള 190 nm ടോർക്കും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉള്ള (പ്യുവർടെക് 110 ) എന്ന രണ്ടാമത്തെ എഞ്ചിൻ ഓപ്ഷൻ.30 ലിറ്റർ ആണ് വാഹനത്തിന്റെ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി വരുന്നത് ഏകദേശം 19.4 മുതൽ 19.8 വരെ വരുന്ന ഇന്ധനക്ഷമതയുണ്ട്.

ഒരു എസ്‌യുവി സ്റ്റൈലിൽ ആണ് വാഹനത്തിന്റെ  എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് 180 എം എം വരുന്ന ഗ്രൗണ്ട് ക്ലിയറൻസ് 3981 എം എം നീളം 1733 എം എം വീതി 1604 എംഎം പൊക്കവും വാഹനത്തിനുണ്ട്. 195 /65 R 15 വലിപ്പമുള്ള സ്റ്റീൽ വീലുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത് ഓപ്ഷൻ ആയി അലോയ് വീൽ സൗകര്യവുമുണ്ട് . ക്രോം പ്ലേറ്റ് ചെയ്ത ലോഗയോട് ചേർന്ന് നിൽക്കുന്ന രീതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും നല്ല വിസിബിലിറ്റി ഉള്ള ഹെഡ് ലാമ്പുകളും കറുപ്പ് നിറത്തിലുള്ള ഫ്രണ്ട് ഗ്രില്ലുകളും സിൽവർ നിറത്തിലുള്ള സ്കിറ്റ് പ്ലേറ്റുകളും ഗാർണിഷിങ്ങോടുകൂടി നിൽക്കുന്ന ഫോഗ് ലാമ്പുകളും നൽകിയിട്ടുണ്ട്. വാഹനത്തിന് ചുറ്റുമായും ഡോർ സൈഡിലും കറുപ്പ് നിറത്തിലുള്ള ക്ലാഡിങ്  കാണാം. സാമാന്യം വലിപ്പമുള്ള മിററുകളും കറുപ്പ് നിറത്തിലുള്ള റൂഫ് റെയിലും വാഹനത്തിന്റെ ഭംഗി കൂടുന്നു, പുറകിലേക്ക് വരുമ്പോൾ വളരെ മനോഹരമായി തന്നെ സിട്രോണിന്റെ ലോഗോയും സി ത്രി എന്ന ബാഡ്ജ് കാണാം. ഒരു എസ്‌യുവി ലുക്കിൽ തന്നെ ടൈപ്പ് ലൈറ്റുകൾ നിർമ്മിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട ഒരു കാര്യമാണ് വാഹനത്തിൻറെ മികച്ച സസ്പെൻഷനുകൾ ഒരു പരവതാനിയിൽ എന്ന പോലുള്ള മികച്ച നിലവാരം വാഹനത്തിൻറെ സസ്പെൻഷനുകൾ സാധ്യമാകുന്നു.

രണ്ടു നിറത്തിലുള്ള ഇൻറീരിയർ വാഹനത്തിൻറെ പ്രത്യേകതയാണ് സീറ്റുകളുടെ നിലവാരം വളരെ ഉയർന്നുനിൽക്കുന്നു. നാല് ഡോറുകളിലും പവർ വിൻഡോ അവൈലബിൾ ആണ് അതുപോലെതന്നെ മികച്ച പ്ലാസ്റ്റിക് കോളിറ്റിയും നൽകിയിട്ടുണ്ട്. 10 ഇഞ്ച് വലിപ്പമുള്ള സ്ക്രീനിൽ സിട്രോൻ കണക്ട് പോലുള്ള അഡ്വാൻസ് ഫീച്ചറിനോടൊപ്പം തന്നെ ആൻഡ്രോയ്ഡ് ഓട്ടോ ആപ്പിൾ കാർപ്ലെ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചേഴ്സ് നൽകിയിട്ടുണ്ട്. ഡിജിറ്റൽ ക്ലസ്റ്റർ നോടൊപ്പം തന്നെ ബേസിക് ആയിട്ടുള്ള കൺട്രോൾസും ടിൽറ് അഡ്ജസ്റ്റ് ഉള്ള സ്റ്റിയറിംഗിൽ നൽകിയിരിക്കുന്നു. മാനുവൽ എസിയും യുഎസ്ബി ചാർജിങ് സോക്കറ്റ്സും അതുപോലെ തന്നെ സെൻട്രൽ കൺസോളിന്റെ പിറകിലായി പവർ വിൻഡോ സ്വിച്ചുകളും കാണാം. സെക്കൻഡ് റോയിലായി മൂന്ന് പാസഞ്ചർക്ക് വളരെ സുഖപ്രദമായി യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ട് .315 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്പേസ് വരുന്നതു.

5 ,88 ,000  മുതൽ 9,51,000  രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില വരുന്നതു .

Leave a Reply

Your email address will not be published. Required fields are marked *