പഞ്ചിനെ പട്ടാളക്കാരനാക്കി
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 1 ലക്ഷം ടാറ്റ പഞ്ച് വാഹനങ്ങളാണ് വിറ്റഴിക്കാൻ സാധിച്ചതു, അതിനു സഹായകമായത് വിലയും , മികച്ച സുരക്ഷ സവിശേഷതകളും, മൈലേജും ഒക്കെ തന്നെ ആണ്.
പഞ്ചിൽ പുതിയ മാറ്റങ്ങളുമായി ടാറ്റ എത്തിയിരിക്കുകയാണ് , പുതിയ കാമോ വകഭേദം .
രണ്ടു വകഭേദങ്ങളിലായാണ് വാഹനം എത്തുന്നതു, Adventure & Accomplished .
നിറം തന്നെ ആണ് പ്രധാനമായുള്ള വ്യത്യാസം , മിലിറ്ററി ഗ്രീൻ കളർ ആണ് വാഹനത്തിന്റെ പുറത്തും അതുപോലെ തന്നെ ഡാഷ്ബോർഡിന്റ മുകളിലും ഡോർ ആംറെസ്റ്റിലും കാണാൻ സാധിക്കുന്നതു , വാഹനത്തിന്റെ മുകളിലായി വെള്ളയോ കറുപ്പോ നിറം ആയിരിക്കും, ഫാബ്രിക് സീറ്റിലുള്ള ഗ്രാഫിക്സിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ക്രോം ഫിനിഷുകൾ പൂർണമായും ഒഴിവാക്കി ഡാർക്ക് ഗ്രേ ഫിനിഷുകൾ ഉൾപ്പെടുത്തി. കാമോ ബാഡ്ജിങ് സൈഡിൽ ആയി കാണാം , ചാർക്കോൾ ബ്ലാക്ക് വീൽ കപ്പ് അല്ലെകിൽ അലോയ് വീൽ ലഭ്യമാണ്.
1 .2 ലിറ്റർ 3 സിലണ്ടർ ഉള്ള പെട്രോൾ എൻജിനിൽ 86 hp കരുത്തും 113 nm ടോർക്കും 5 സ്പീഡ് ഓട്ടൊമാറ്റിക്ക്, മാനുവൽ ഗിയർ സംവിധാനം, ഇക്കോ, സിറ്റി തുടങ്ങിയ ഡ്രൈവ് മോഡുകൾ മാനുവൽ എയർ കണ്ടീഷൻ, സ്റ്റിയറിംഗ് കൺട്രോൾസ്, 7 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീൻ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. 685000 – 863000 വിലയിൽ വാഹനം ലഭ്യമാണ്.