Audi E-tron 55

സമ്പൂർണ്ണ ഇലക്ട്രിക് യുഗത്തിലേക്ക് നീങ്ങുകയാണ് മിക്ക ഓട്ടോമൊബൈൽ നിർമാതാക്കളും പ്രീമിയം കാർ നിർമ്മാതാക്കളും ഒട്ടും പിന്നിൽ അല്ല ബാറ്ററിയും മോട്ടോറും നമ്മൾ വിചാരിച്ചതിനേക്കാൾ അധികം വേഗത്തിൽ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു.

ഒന്നുകൂടി പ്രകൃതി സൗഹാർദം ആക്കാൻ ആയി ഇപ്പോൾ റീസൈക്കിൾ ചെയ്ത റോ മെറ്റീരിയൽസ് കൂടി വാഹന നിർമ്മാണത്തിനായി ഉപയോഗിക്കുന്നു പുതിയതായി ലോഞ്ച് ചെയ്ത ഔടിയടെ ക്യുഎയ്റ്റ് ഇലക്ട്രോണിലും റീസൈക്കിൾ പാർട്സ് ഉപയോഗിച്ചിട്ടുണ്ട്

പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് കാർബൺ ന്യൂട്രൽ പൊസിഷനിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യം റീസൈക്കിൾ ചെയ്ത മെറ്റീരിയൽ ആണ് കാർപെറ്റ്നായും ഇൻസുലേഷനിലും ഉപയോഗിച്ചിരിക്കുന്നത് ഡിസ്പ്ലേ സ്ക്രീനെ മോഡി പിടിപ്പിക്കാനും സീറ്റ് അപോൾസറിക്കു ഉപയോഗിക്കുന്ന ഡൈനമിക്ക എന്ന മൈക്രോ ഫൈബറിന്റെ നിർമ്മാണത്തിന്റെ 45 ശതമാനം വരുന്നതും പെറ്റ് ബോട്ടിലും പഴകിയ വസ്ത്രവും ഉപയോഗം കഴിഞ്ഞ ഫൈബറും റീസൈക്കിൾ ചെയ്ത് ലഭിക്കുന്ന പോളിസ്റ്റർ ഫൈബറിൽ നിന്നാണ് ഇതുപോലെ മറ്റൊരുപാട് ഭാഗങ്ങളും ഗുണനിലവാരം ഒട്ടും കുറയാത്ത രീതിയിൽ റീസൈക്കിൾ ചെയ്‌ത വസ്തുക്കളിൽ നിന്നും ഉപയോഗിക്കുന്നുണ്ട്.ഉപയോഗിക്കുന്നുണ്ട്.

Volkswagen ഗ്രൂപ്പിന്റെ MLB evo പ്ലാറ്റ്ഫോമിലാണ് പുതിയ ഔഡി ട്രോൺ നിർമ്മിച്ചിരിക്കുന്നത്. E tron 50 അതുപോലെതന്നെ e tron 55 വന്നിരിക്കുന്നത് ഒരു എസ്‌യുവി സ്റ്റൈലിൽ ആണെങ്കിൽ e tron 55 സ്പോട്ട് ബാക്ക് എത്തിയിരിക്കുന്നത് ഒരു സ്പോർട്ടി കൂപ്പ് എസ്‌യുവി രീതിയിലാണ് കുറച്ചുകൂടെ കാണാൻ ആകർഷണം ആയിട്ടുള്ളത് e tron 55 സ്പോട്ട് ബാക്ക് ആണ്.

E-tron 50 ലേക്ക് വരുമ്പോൾ 313 എസ് പി കരുത്തും 540 nm ടോർക്കും വരുന്നുണ്ട് 100 കിലോമീറ്റർ വേഗത്തിൽ എത്താൻ 6.8 സെക്കൻഡ് മാത്രം മതി. 190 ആണ് ടോപ് സ്പീഡ് 71 കിലോവാട്ട് ഉള്ള ബാറ്ററി പായ്ക്കാണ് ഇതിൽ വരുന്നത് 264 മുതൽ 379 വരെയുള്ള റേഞ്ച് ലഭിക്കും E tron 55 സ്പോട്ട് back നും  കുറച്ചുകൂടി അധികം പവർ ഉണ്ട് ഇതിലേക്ക് വരുമ്പോൾ 408 എച്ച്പി കരുത്തും 664 എൻഡം ടോർക്കും 100 കിലോമീറ്റർ 5.7 സെക്കൻഡും മാത്രം മതി 95 കിലോവാട്ട് കപ്പാസിറ്റിയുള്ള ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത് 359 മുതൽ 484 വരെയുള്ള റേഞ്ച് ഉണ്ട്. ഫോർവീൽ ഡ്രൈവിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ആണ് നിലവിൽ ഓടിയുടെ എല്ലാ ഇലക്ട്രിക് വാഹനങ്ങളും അതുപോലെതന്നെ ബാറ്ററിയുടെ കൂളിങ്ങിനായി കരുത്തുറ്റ തെർമൽ മാനേജ്മെൻറ് സിസ്റ്റവും നൽകിയിരിക്കുന്നു. ഇതാണ് ബാറ്ററിയെ പുറത്ത് ടെമ്പറേച്ചറിൽ നിന്നും രക്ഷ നൽകുന്നത്.

8 കളറുകളിൽ ആയാണ് വാഹനം അവൈലബിൾ ആയിട്ടുള്ളത് വാഹനത്തിൻറെ നീളം ഏകദേശം 5014 mm വരും വീതി 1976 mm പൊക്കം 1686 എം എം ആണ് വീൽ ബേസ് 2018 എം എം വരുന്നുണ്ട് ഈയൊരു സെഗ്മെന്റിലെ മികച്ച ഒന്നാണ്. പ്ലാറ്റിനം ഗ്രേ നിറത്തിലുള്ള മുന്നിലെ ഗ്രിൽ ഡിയുടെ മറ്റു വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി നിർത്തുന്നു പൂർണമായും അടഞ്ഞ ഗ്രില്ലുകളല്ല നൽകിയിരിക്കുന്നത് ഉള്ളിലേക്ക് കാറ്റിനെ കടത്തിവിടുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഗ്രില്ലിന്റെ നടുക്കായി ഓഡിയോയുടെ ലോഗോയും ക്യാമറ യൂണിറ്റ് നൽകിയിരിക്കുന്നു താഴേക്കു വരുമ്പോൾ എയർഡാമും

യൂണിറ്റും മുന്നിലെ പാർക്കിംഗ് സെൻസറുകളും കാണാം അതിനോടൊപ്പം തന്നെ എയർ കർട്ടനുകൾ നൽകിയിരിക്കുന്നു ലെൻസുകൾ ഉള്ള എൽഇഡി ഹെഡ് ലാമ്പ് ആണ് നൽകിയിരിക്കുന്നത് ഓട്ടോമാറ്റിക്  മെട്രിക്സ് ഹെഡ് ലാമ്പ് എന്നാണ് ഓടി ഇതിനെ വിളിക്കുന്നത്.

വാഹനത്തിന്റെ ഇരുവശത്തുമായി ചാർജിങ് പോർട്ടുകൾ നൽകിയിരിക്കുന്നു 11 കിലോവാട്ട് ഉള്ള എസി ചാർജർ ഉപയോഗിച്ച് എട്ടരമണിക്കൂർ കൊണ്ട് വാഹനം മുഴുവനായി ചാർജ് ചെയ്യാം 22 കിലോവാട്ടുള്ള ഫാസ്റ്റ് ചാർജർ ആണെങ്കിൽ നാലര മണിക്കൂറും 150 കിലോ വാട്ടിന്റെ ഡിസി ഫാസ്റ്റ് ചാർജർ ആണെങ്കിൽ 30 മിനിറ്റ് കൊണ്ട് 80 ശതമാനം ചാർജ് ചെയ്യാം 20 ഇഞ്ചോളം വലിപ്പമുള്ള വലിയ അലോയ് വീലുകളാണ് നൽകിയിരിക്കുന്നത് വാഹനത്തിൽ എയർ സസ്പെന്ഷന് നൽകിയത് കൊണ്ട് യാത്രാസുഖം മികച്ച നിലവാരം പുലർത്തുന്നു. വശങ്ങളിലെ കണ്ണടകളിൽ ക്യാമറ യൂണിറ്റ് നൽകിയിരിക്കുന്നു പൂർണ്ണമായും ഇലക്ട്രോണിക് ഓപ്പറേഷനാണ് മിററുകളിൽ ലഭ്യമാക്കിയിരിക്കുന്നത്  ഡോറുകൾ സോഫ്റ്റ്‌ ക്ലോസ് ഫംഗ്ഷൻ നൽകിയിരിക്കുന്നു ഗ്ലാസിലെ ചുറ്റുമായും ക്രോം എലമെന്റ്സും റൂഫ്രയിലും വശക്കാഴ്ച ആകർഷണീയമാക്കുന്നു.

പിന്നിലേക്ക് വരുമ്പോൾ ഒഴുകിയിറങ്ങുന്ന ഗ്ലാസും ടൈൽ ഗേറ്റിനോട് ചേർന്ന് നിൽക്കുന്ന സ്പോയിലറുകളും രണ്ട് വഷങ്ങളിലും യോജിച്ചു നിൽക്കുന്ന ആക്ടീവായുള്ള ടൈൽ ലാമ്പും പിൻകാഴ്ച മനോഹരമാക്കുന്നു. പുറകിലെ ഡോർ പൂർണ്ണമായും ഇലക്ട്രോണിക് ഓപ്പറേഷൻ ആണ് നൽകിയിരിക്കുന്നത്.

മൂന്ന് കളർ ഓപ്ഷൻ വാഹനത്തിന്റെ ഉള്ളിലായി ലഭ്യമാണ് പുതുമയുള്ള ടെക്സ്റ്റൈഡ് ആയിട്ടുള്ള ഇൻറീരിയർ സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ടുള്ള ഡാഷ്ബോർഡ് ഡിസൈനും വളരെ മനോഹരമായിട്ടുണ്ട് വാഹനത്തിൻറെ സെൻട്രലായി രണ്ട് സ്ക്രീൻ കാണാം ഒന്ന് 10.26 വലുപ്പമുള്ള ഒരു സ്ക്രീനും ഈ സ്ക്രീനിൽ ആണ് വാഹനത്തിന്റെ കണക്ടിവിറ്റി ഫീച്ചേഴ്സ് ബാറ്ററി ഇൻഫർമേഷൻ വാഹനത്തിൻറെ മോട്ടർ ഇൻഫർമേഷൻസ് നൽകിയിരിക്കുന്നത് ഫോൺ കണക്ട് ചെയ്യാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട് രണ്ടാമത്തെ സ്ക്രീനിൽ 8.8 ഇഞ്ച് വലിപ്പമുണ്ട് നാല് സോണുകളിലായി അഡ്ജസ്റ്റ് ചെയ്യാവുന്ന acയുടെ കണ്ടോളാണ് അതിൽ നൽകിയിരിക്കുന്നത് തൊടുമ്പോൾ ഒരു വൈബ്രേഷൻ എഫക്ട് നൽകിയിട്ടുണ്ട് മുകളിലത്തെ സ്ക്രീനോടൊപ്പം തന്നെ മ്യൂസിക് പ്ലേ ചെയ്യാനായി 705 വാട്സ് ഉള്ള 16 സ്പീക്കർ സിസ്റ്റം നൽകിയിട്ടുണ്ട് 30 കളറുള്ള ആംബിയൻറ് ലൈറ്റിങ് വാഹനത്തിൻറെ അകത്ത ഭംഗി കൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *